Wednesday, June 29, 2011

ICT TRAINING ON 9TH STANDARD ICT TEXT BOOK

ഒന്‍പതാം ക്ലാസ്സിലെ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന്റെ അടുത്ത ബാച്ച് 04/07/2011 തിങ്കളാഴ്ച ഹരിപ്പാട്, ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു.പങ്കെടുക്കുന്നവര്‍ laptop നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങള്‍ക്കായി training page കാണുക.

Monday, June 27, 2011

ഐടി@സ്കൂള്‍ പദ്ധതി ഇനി രക്ഷിതാക്കളിലേക്കും

എസ്.ഐ.ടി.സി ഏകദിന ശില്പശാല 2011
സ്കൂളുകളിലെ ഐടി ക്ലബുകളിലൂടെ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരെക്കൂടി ഉപയോഗിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഐടി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഘടിപ്പിക്കുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.
ഈ വര്‍ഷം സ്കൂളുകളില്‍ നടപ്പാക്കേണ്ട ഐടി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനായി ജില്ലയില്‍ സംഘടിപ്പിച്ച സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന ശില്പശാലയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശില്പശാലയുടെ ഉത്ഘാടനം ആലപ്പുഴ വിദ്യാഭ്യാസജില്ലാ ഉപഡയറക്ടര്‍ ശ്രീമതി കെ.പി ഗീത നിര്‍വ്വഹിച്ചു. യോഗത്തില്‍ ഐടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ. എ ആര്‍ മുഹമ്മദ് അസ്ലാം അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ഐടി@സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍ നടന്ന ശില്പശാല ജില്ലയിലെ മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ നേതൃത്വം നല്കി.
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ആല്‍ബം പേജ് കാണുക

Tuesday, June 21, 2011

SITC മാരുടെ അടിയന്തിര ശ്രദ്ധക്ക്


താങ്കളുടെയും സ്കൂളിന്റെയും database update ചെയ്യണം. ഇതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുമ്പോള്‍ കിട്ടുന്ന ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യണം.
click here for performa

Monday, June 20, 2011

സ്വാഗതം


ആലപ്പുഴ വിദ്യാഭ്യാസ ജില്ല എസ്സ്.ഐ.ടി.സി മാരുടെ യോഗം

സ്ഥലം: ഗവ. മുഹമ്മദന്‍സ് ഗേള്‍സ് എ.ച്ച്.എസ്സ് ആലപ്പുഴ
തീയതി: 21/06/2011
സമയം: 9.30 മുതല്‍ 4.30 വരെ