Sunday, July 31, 2011

DETAILS OF TEACHERS FOR TRAININGS.

ഒമ്പതാം ക്ലാസ്സിലെ ഐ.സി.റ്റി ടെക്സ്റ്റ് ബുക്ക് പരിശീലനം (ലിനക്സ് ബേസിക് പരിശീലനം ലഭിച്ചവര്‍ക്കും,ലിനക്സ് ബേസിക് പരിശീലനം ലഭിക്കാത്തവര്‍ക്കും),എട്ടാം ക്ലാസ്സിലെ ഐ.സി.റ്റി ടെക്സ്റ്റ് ബുക്ക് പരിശീലനം (ലിനക്സ് ബേസിക് പരിശീലനം ലഭിച്ചവര്‍ക്കും,ലിനക്സ് ബേസിക് പരിശീലനം ലഭിക്കാത്തവര്‍ക്കും),ലിനക്സ് ബേസിക് പരിശീലനം (ഇതുവരെ ലിനക്സ് ബേസിക് പരിശീലനം ലഭിക്കാത്തവര്‍ക്ക്) എന്നീ പരിശീലനങ്ങള്‍ നിര്‍ദിഷ്ട അദ്ധ്യാപകര്‍ക്ക് ലഭിക്കത്തക്ക രീതിയില്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് ഈ അദ്ധ്യാപകരുടെ പേരു വിവരം (ഈ അദ്ധ്യയനവര്‍ഷത്തെ ടൈം ടേബിള്‍ അടിസ്ഥാനമാക്കി) അടിയന്തരമായി ലഭിക്കണ്ടേതുണ്ട്.ഈ വിവരങ്ങള്‍ നല്‍കുന്നതിനായി important links page - ലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Thursday, July 21, 2011

TRAINING ON 8TH STANDARD ICT TEXT BOOK

എട്ടാം ക്ലാസ്സിലെ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന്റെ പുതിയ ബാച്ച് 26/07/2011ചൊവ്വാഴ്ച നങ്ങ്യാര്‍കുളങ്ങര ബി.ബി.ജി.സ്കൂള്‍, ആലപ്പുഴ.ഡി.ആര്‍.സി എന്നീ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു.ലിനക്സ് ബേസിക് പരിശീലനം ലഭിച്ചവരും,എട്ടാം ക്ലാസ്സില്‍ ICT പഠിപ്പിക്കുന്നവരും പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ laptop നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങള്‍ക്കായി training page കാണുക.

Friday, July 15, 2011

ICT TRAINING ON 9TH STANDARD ICT TEXT BOOK NEW BATCH


ഒന്‍പതാം ക്ലാസ്സിലെ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന്റെ അടുത്ത ബാച്ച് 18/07/2011 തിങ്കളാഴ്ച ഹരിപ്പാട്, ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു.പങ്കെടുക്കുന്നവര്‍ laptop നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങള്‍ക്കായി training page കാണുക.

Sunday, July 10, 2011

സ്കൂള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം

ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ സ്റ്റുഡന്റ് ഐറ്റി കോര്‍ഡിനേറ്റര്‍മാര്‍ക്ക് ഒരു ദിവസത്തെ പരിശീലനം നല്‍കുന്നു. 2011 ജൂലൈ 14,15,16 തീയതികളില്‍ ഹരിപ്പാട്,അമ്പലപ്പുഴ, ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്നു. ഓരോ സ്കൂളില്‍ നിന്നും ഒന്‍പതാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന 4 കുട്ടികളെ വീതം(SSITC പരിശീലനം ലഭിച്ചിട്ടുള്ള) പങ്കെടുപ്പിയ്ക്കണം. കുട്ടികള്‍ HM നല്കുന്ന Identity certificate(including Ad.No.), ലാപ്ടോപ്പ് ,ഉച്ചഭക്ഷണം എന്നിവയുമായി എത്തണം.വിശദവിവരങ്ങള്‍ക്കായി training page കാണുക.