Thursday, April 24, 2014

SCHOOL CODE UNIFICATION


Commonly Our Schools have Two Types of Codes

1. State school code

2. UDISE School code

(Unified District Information System for Education)

നിലവിലുള്ള സംസ്ഥാന സ്കൂള്‍ കോഡിനെ HS,HSS,VHSE

 വ്യത്യാസമില്ലാതെ 6 അക്കമാക്കി മാറ്റുന്നു.1 – 10 വരെ ക്ലാസ്സുകള്‍ ഉള്ള വിദ്യാലയങ്ങള്‍ നിലവിലുള്ള കോഡിന് മുമ്പ്  7 എന്ന അക്കം ചേര്‍ക്കണം.

ഉദാഹരണം

35027 → 735027


ഹയര്‍സെക്കണ്ടറി സ്കൂളുകള്‍  നിലവിലുള്ള കോഡിന് മുമ്പ്  8 എന്ന അക്കം ചേര്‍ക്കണം.

ഉദാഹരണം

04002 → 804002


വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍  നിലവിലുള്ള കോഡിന് മുമ്പ്  90 എന്ന അക്കം ചേര്‍ക്കണം.

ഉദാഹരണം

3005 → 903005


 UDISE Code

 കേന്ദ്ര മാനവവിഭവശേഷി വകുപ്പ്, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലകളിലുള്ള പ്രൈമറി മുതല്‍ 12-ാം ക്ലാസ്സുവരെ അദ്ധ്യയനം നടക്കുന്ന എല്ലാ വിദ്യാലയങ്ങളുടേയും വിവരശേഖരണം നടത്തുകയും അവയെ പ്രത്യേകമായി തിരിച്ചറിയുന്നതിനും U-DISE എന്ന സംവിധാനം രൂപപ്പെടുത്തിയിരിക്കുകയാണ്.  ഈ സംവിധാനത്തില്‍ ഉള്‍പ്പെട്ട രാജ്യത്തെ എല്ലാ സ്കൂളുകള്‍ക്കും 11 അക്കങ്ങളുള്ള പ്രത്യേകമായ തിരിച്ചറിയല്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.

School code Mapping

എല്ലാ സ്കൂളുകളുടേയും സംസ്ഥാന സ്കൂള്‍ കോഡും UDISE കോഡും പരസ്പരം ബന്ധപ്പെടുത്തേണ്ടതുണ്ട്

ഇതിനായി itschool.gov.in എന്ന സൈറ്റിലെ School Code Unification എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.അനുവദിക്കപ്പെട്ട User ID , Password എന്നിവ ഉപയോഗിച്ച് login ചെയ്യുക. 1 – 10 വരെ ക്ലാസ്സുകള്‍ ഉള്ള വിദ്യാലയങ്ങള്‍  - sampoorna ക്ക് ഉപയോഗിക്കുന്ന User ID (ഉപയോഗിച്ചുകൊണ്ടിരുന്ന5 അക്കകോഡുപയോഗിച്ചുള്ളത്) , Passowrd- ഉം

ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ , വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍  - പുതിയ 6  അക്ക സ്കൂള്‍ കോഡ് തന്നെ User ID , Passowrd -ആയി ഉപയോഗിക്കണം..തുടര്‍ന്നുവരുന്ന ജാലകത്തില്‍ സകൂളിന്റെ പേര്(സെലക്ട് ചെയ്തുകഴിയുമ്പോള്‍ പേരിനോടൊപ്പം UDISE കോഡ് ലഭിക്കുന്നു) ബാങ്ക് അക്കൗണ്ട്‌ന്റെ വിവരങ്ങള്‍ (ബാങ്ക്,ബ്രാഞ്ച്,അക്കൗ​ണ്ട് നമ്പര്‍ ) എന്നിവ നല്‍കി സബ്മിറ്റ് ചെയ്യ്യുക. മേയ് 1-നും 3-നും ഇടയ്ക് ചെയ്യണം.








സ്ക്കൂള്‍ കോഡ് ഏകീകരണം




സ്ക്കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള സംസ്ഥാനസ്കൂള്‍ കോഡും UDISE കോഡും ഏകീകരിക്കുന്നതിന് ഗവണ്‍മന്റ് തീരുമാനിച്ചിരിക്കുന്നു.  ഈ പ്രവര്‍ത്തനം സ്ക്കൂള്‍ തലത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഒരു പരിശീലനം ചുവടെ നല്‍കിയിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം AEO മാരുടെ നേതൃത്വത്തില്‍ നല്‍കുന്നു.  എല്ലാ LP/UP/HS/HSS/VHSS ഹെഡ്‌മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍മാരും അതാത് സബ്‌ജില്ലകളില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.

ആലപ്പുഴ,അമ്പലപ്പുഴ & ഹരിപ്പാട് കേന്ദ്രങ്ങളില്‍ രാവലെ LP/UP ഹെഡ്‌മാസ്റ്റേഴ്സും ഉച്ചയ്ക്ശേഷം HS,HSS ഹെഡ്‌മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍മാരും പങ്കെടുക്കേണ്ടതാണ്.

 Training Schedule